Zygo-Ad

ക്യാമ്പസുകളിൽ റാഗിങ് തടയാൻ പേര് വെളിപ്പെടുത്താതെ പരാതിപ്പെടാവുന്ന 'സിദ്ധാർഥ്' ആപ്പ് വരുന്നു


തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പേര് വെളിപ്പെടുത്താതെ രഹസ്യമായി അറിയിക്കുന്നതിനും സഹായം തേടുന്നതിനുമായി 'സിദ്ധാർഥ് സ്റ്റുഡന്റ് വെൽഫെയർ ആപ്പ്' വരുന്നു. വിദ്യാർത്ഥികൾക്ക് സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താതെ തന്നെ ഓഡിയോ പരാതികൾ രേഖപ്പെടുത്താനും സുരക്ഷാ സന്ദേശങ്ങൾ ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്ക് കൈമാറാനും ആപ്പിലൂടെ സൗകര്യമൊരുക്കിയിട്ടുണ്ട്.

ആപ്പിന് നിയമപരമായ പരിരക്ഷ ഉറപ്പാക്കുന്നതിനും സംസ്ഥാനത്ത് ആന്റി റാഗിങ് കമ്മീഷൻ രൂപീകരിക്കുന്നതിനുമായി 'സിദ്ധാർഥ് ആന്റി റാഗിങ് ആക്ട്' സർക്കാറിന്റെ സജീവ പരിഗണനയിലാണ്. പൂക്കോട് വെറ്ററിനറി കോളേജിൽ റാഗിങ്ങിനിരയായി മരണപ്പെട്ട സിദ്ധാർത്ഥന്റെ ഓർമ്മ നിലനിർത്തുന്നതാണ് ഈ പദ്ധതികൾ. നിയമനിർമ്മാണം പൂർത്തിയാകുന്നതോടെ ക്യാമ്പസുകളിലെ റാഗിങ് പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ ശക്തമാകും.

 

വളരെ പുതിയ വളരെ പഴയ