തൃശൂർ: ഒല്ലൂർ-പുതുക്കാട്, ഇരിഞ്ഞാലക്കുട-ചാലക്കുടി സെക്ഷനുകളിലും പൂങ്കുന്നം, വടക്കാഞ്ചേരി, എറണാകുളം ജങ്ഷൻ യാർഡുകളിലും ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിൻ സർവീസുകളിൽ റെയിൽവേ മാറ്റങ്ങൾ വരുത്തി. ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്യും.
ഭാഗികമായി റദ്ദാക്കിയവ:
കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് (16306) നവംബർ 3, 6, 10, 13, 14, 15, 17, 20, 21, 22, 24, 27, 28, 29, ഡിസംബർ 1, 4 തീയതികളിൽ തൃശൂർ വരെ മാത്രമേ സർവീസ് നടത്തുകയുള്ളൂ. തൃശൂരിനും എറണാകുളത്തിനുമിടയിൽ സർവീസ് ഭാഗികമായി റദ്ദാക്കി.
വഴിതിരിച്ചുവിടുന്നവ:
തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസ് നവംബർ 13, 15 തീയതികളിൽ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് കായംകുളത്തിനും എറണാകുളം ടൗണിനും ഇടയിൽ കോട്ടയം വഴി തിരിച്ചുവിടും.
മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ് നവംബർ 13, 20, 27 തീയതികളിൽ മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് എറണാകുളം ടൗണിനും കായംകുളത്തിനും ഇടയിൽ കോട്ടയം വഴി സർവീസ് നടത്തും.
