തിരുവനന്തപുരം: സംസ്ഥാനത്തെ ഈ മാസത്തെ സാമൂഹ്യസുരക്ഷാ ക്ഷേമ പെൻഷനും ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണവും തിങ്കളാഴ്ച (ഒക്ടോബർ 26) മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി 1081 കോടി രൂപ അനുവദിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു.
ക്ഷേമ പെൻഷൻ നൽകുന്നതിനായി 961.64 കോടി രൂപയും വിവിധ ക്ഷേമനിധി ബോർഡ് പെൻഷനുകൾക്കായി 119.47 കോടി രൂപയുമാണ് ധനവകുപ്പ് അനുവദിച്ചിട്ടുള്ളത്. ബാങ്ക് അക്കൗണ്ട് വഴി പെൻഷൻ ലഭിക്കുന്നവർക്ക് അക്കൗണ്ടുകളിലേക്കും, മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി നേരിട്ട് വീട്ടിലെത്തിച്ചും പെൻഷൻ തുക വിതരണം ചെയ്യും.
