കണ്ണൂർ: പ്രശസ്ത യൂട്യൂബർമാരായ 'ശിവത്തിൽ' അനൂപ്, ഷബീർ താണ എന്നിവരുടെ മരണത്തിൽ സമഗ്രമായ അന്വേഷണത്തിന് നിർദേശം നൽകി ആഭ്യന്തര മന്ത്രാലയം. കേസിന്റെ അന്വേഷണച്ചുമതല ഡി.ഐ.ജി. കെ. കാർത്തികിന് കൈമാറി. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വ്ലോഗർമാരെ കാറിടിക്കുകയായിരുന്നു.
സംഭവത്തിൽ വലിയ ദുരൂഹതയുണ്ടെന്ന് അനൂപിന്റെയും ഷബീറിന്റെയും ബന്ധുക്കളും പ്രദേശവാസികളും ആരോപിച്ചിരുന്നു. സാധാരണ വാഹനാപകടമല്ലെന്നും കൃത്യമായ ആസൂത്രണം നടന്നതായി സംശയമുണ്ടെന്നും ഉയർന്ന പരാതികളെ തുടർന്നാണ് സർക്കാരിന്റെ നിർണായക നീക്കം. കേസിന്റെ എല്ലാ വശങ്ങളും വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
