തിരുവനന്തപുരം: ബാറുകളിൽ മദ്യം കഴിക്കാനെത്തുന്നവരുടെ വയസ്സ് തിട്ടപ്പെടുത്താൻ ആധാർ കാർഡ് പരിശോധന നിർബന്ധമാക്കണമെന്ന് എക്സൈസ് മന്ത്രി എം. ലിജു. സംസ്ഥാനത്തെ ബാറുടമകൾക്കാണ് മന്ത്രി കർശന നിർദേശം നൽകിയത്. മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായപരിധി 23 വയസ്സാണ്. നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ വാഹനാപകടത്തിൽപ്പെട്ട സംഭവത്തിൽ പ്രായപരിധി പാലിക്കുന്നതിൽ വീഴ്ച സംഭവിച്ചതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.
ആധാർ കാർഡ് പരിശോധിച്ച് പ്രായം ഉറപ്പുവരുത്തേണ്ട പൂർണ ഉത്തരവാദിത്തം ബാർ ലൈസൻസുകാർക്കാണെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ പുതിയ എക്സൈസ് നയം നവംബറിൽ നിലവിൽ വരുമെന്നും ഇത് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
