Zygo-Ad

കാലിക്കറ്റ് സർവകലാശാല പരീക്ഷയിൽ വൻ വീഴ്ച; അഞ്ചാം സെമസ്റ്റർ വിദ്യാർഥികൾക്ക് നൽകിയത് ആറാം സെമസ്റ്ററിലെ ചോദ്യക്കടലാസ്


കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല നടത്തുന്ന ബി.എ. ഹിസ്റ്ററി പരീക്ഷയിൽ വൻ ക്രമക്കേടും വീഴ്ചയും. അഞ്ചാം സെമസ്റ്റർ വിദ്യാർഥികൾക്ക് ആറാം സെമസ്റ്ററിലെ ചോദ്യക്കടലാസ് വിതരണം ചെയ്ത സംഭവത്തിൽ വിദ്യാർഥികളും അധ്യാപകരും പ്രതിഷേധത്തിൽ. ബി.എ. ഹിസ്റ്ററി അഞ്ചാം സെമസ്റ്റർ പരീക്ഷയ്ക്കാണ് വൻ വീഴ്ച സംഭവിച്ചത്.

പരീക്ഷ തുടങ്ങി ചോദ്യക്കടലാസ് വായിച്ചുനോക്കിയപ്പോഴാണ് സിലബസിന് പുറത്തുള്ളതും ആറാം സെമസ്റ്ററിലേതുമായ ചോദ്യങ്ങളാണ് നൽകിയതെന്ന് വിദ്യാർഥികൾ തിരിച്ചറിഞ്ഞത്. സംഭവം സർവകലാശാല പരീക്ഷാ ഭവന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഒടുവിൽ പരീക്ഷ റദ്ദാക്കാൻ അധികൃതർ നിർബന്ധിതരാവുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് സർവകലാശാല വൃത്തങ്ങൾ വ്യക്തമാക്കി.



വളരെ പുതിയ വളരെ പഴയ