Zygo-Ad

പൊലീസ് സ്റ്റേഷനിൽ നിന്ന് എം.ഡി.എം.എ. മോഷ്ടിച്ച എസ്.ഐ. അറസ്റ്റിൽ


കൊച്ചി: പൊലീസ് സ്റ്റേഷനിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന എം.ഡി.എം.എ. മോഷ്ടിച്ച സംഭവത്തിൽ എസ്.ഐ. അനസിനെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. സർക്കാർ ജീവനക്കാരന്റെ മോഷണം, ലഹരിമരുന്ന് കൈവശം വെക്കൽ, തൊണ്ടിമുതൽ നശിപ്പിക്കൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

എളമക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് പിടികൂടിയ 87 ഗ്രാം എം.ഡി.എം.എ. പരിശോധനയ്ക്ക് ശേഷം തൊണ്ടിമുതലായി സെൻട്രൽ സ്റ്റേഷനിൽ സൂക്ഷിക്കാൻ നൽകിയതായിരുന്നു. പിന്നീട് ഇത് കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് എസ്.ഐ. തൊണ്ടിമുതൽ സൂക്ഷിച്ച മുറി തുറന്ന് മാറ്റങ്ങൾ വരുത്തിയതായി പൊലീസ് സ്ഥിരീകരിച്ചു.



വളരെ പുതിയ വളരെ പഴയ