തിരുവനന്തപുരം: ഹിമാചൽ പ്രദേശിൽ നിന്നുള്ള വൈദ്യുതി ലഭ്യത നിലയ്ക്കുന്നതോടെ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഗുരുതരമായ വൈദ്യുതി പ്രതിസന്ധിക്ക് സാധ്യത. സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അലംഭാവമാണ് കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന വൈദ്യുതി നഷ്ടപ്പെടാൻ കാരണമായതെന്ന ആരോപണം ശക്തമായിട്ടുണ്ട്.
വൈദ്യുതി കരാർ പുതുക്കുന്നതിലും സാങ്കേതിക നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിലും വരുത്തിയ വീഴ്ചയാണ് നിലവിലെ തിരിച്ചടിക്ക് കാരണം. കേന്ദ്ര പൂളിൽ നിന്നുള്ള വൈദ്യുതി വിഹിതത്തിലും കുറവുണ്ടാകാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന ആശങ്കയിലാണ് കെ.എസ്.ഇ.ബി.
