Zygo-Ad

റേഷൻ വാങ്ങാൻ ഗ്രെയിൻ എടിഎം സംവിധാനം വരുന്നു; ആദ്യഘട്ടം തിരുവനന്തപുരത്ത്


തിരുവനന്തപുരം: റേഷൻ കടകളിലെ നീണ്ട ക്യൂവിനും സമയപരിധികൾക്കും വിരാമമിട്ട് സംസ്ഥാനത്ത് ഗ്രെയിൻ എടിഎം (അന്നപൂർത്തി) സംവിധാനം വരുന്നു. ആദ്യഘട്ടമായി തിരുവനന്തപുരത്താണ് ഈ പരീക്ഷണ പദ്ധതി നടപ്പാക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാമുമായി (ഡബ്ല്യു.എഫ്.പി.) സഹകരിച്ച് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.

ബാങ്ക് എടിഎം മാതൃകയിൽ 24 മണിക്കൂറും റേഷൻ ധാന്യങ്ങൾ ലഭ്യമാക്കുന്നതാണ് ഈ ഓട്ടോമേറ്റഡ് വെൻഡിങ് മെഷീൻ. ടച്ച് സ്ക്രീനിൽ റേഷൻ കാർഡ് നമ്പറോ ആധാർ നമ്പറോ നൽകിയ ശേഷം ബയോമെട്രിക് പരിശോധന പൂർത്തിയാക്കി ധാന്യങ്ങൾ കൈപ്പറ്റാം. 5 മുതൽ 7 മിനിറ്റിനുള്ളിൽ 50 കിലോഗ്രാം വരെ ധാന്യം കൃത്യമായ തൂക്കത്തിൽ ഇതിലൂടെ ശേഖരിക്കാനാകും. ഒഡീഷയിലും ഹരിയാനയിലും വിജയകരമായി നടപ്പാക്കിയ മാതൃകയാണിത്. നിലവിലെ റേഷൻ കടകളുടെ പ്രവർത്തനത്തെയോ ഉടമകളുടെ ഉപജീവനത്തെയോ ഇത് ബാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.



വളരെ പുതിയ വളരെ പഴയ