തിരുവനന്തപുരം: വർക്കലയിൽ വറ്റ മത്സ്യം കഴിച്ചതിനെ തുടർന്ന് രണ്ടുപേർ ഗുരുതരാവസ്ഥയിലായി. ഭക്ഷ്യവിഷബാധയേറ്റ നിരവധി പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് വെട്ടൂർ പ്രദേശത്ത് വറ്റ മത്സ്യത്തിന്റെ വിൽപന അധികൃതർ താൽക്കാലികമായി നിർത്തിവെപ്പിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസറുടെ (ഡി.എം.ഒ.) നിർദ്ദേശത്തെ തുടർന്നാണ് വിൽപന തടഞ്ഞത്. കഴിഞ്ഞ രണ്ടു ദിവസമായി തീരദേശത്ത് വറ്റച്ചാകര ലഭിച്ചിരുന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവരെയാണ് വിഷബാധ ഗുരുതരമായി ബാധിച്ചതെന്നും വർക്കല ബ്ലോക്കിലെ ഹെൽത്ത് ഇൻസ്പെക്ടർ ഷാനി വ്യക്തമാക്കി.
