Zygo-Ad

5000 കോടിയുടെ സാമ്പത്തിക തട്ടിപ്പ്: ബി.എൽ.എം. ചെയർമാൻ പ്രേംകുമാറിനെ കോടതിയിൽ ഹാജരാക്കും


കോഴിക്കോട്: മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ 5000 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ ബി.എൽ.എം. ചെയർമാൻ പ്രേംകുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കോഴിക്കോട് അഡിഷണൽ ചീഫ് ജസ്റ്റിസ് (സാമ്പത്തിക കുറ്റകൃത്യ വിഭാഗം) മുൻപാകെയാണ് പ്രതിയെ ഹാജരാക്കുന്നത്. ചെന്നൈയിൽ നിന്ന് കോഴിക്കോട് ക്രൈംബ്രാഞ്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ഭാരത് ലെജ്ന മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (ബി.എൽ.എം.) പേരിൽ നിക്ഷേപ തുക സ്വകാര്യ ആവശ്യങ്ങൾക്കായി വകമാറ്റി ഉപയോഗിച്ചെന്നാണ് കണ്ടെത്തൽ. കേരളം, തമിഴ്നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളിലായി നൂറുകണക്കിന് ശാഖകളുള്ള സൊസൈറ്റിക്കെതിരെ നടക്കാവ് പൊലീസെടുത്ത കേസ് നിലവിൽ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. അതേസമയം, തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിക്കൊപ്പം പ്രേംകുമാറുള്ള ചിത്രം പുറത്തുവന്നത് തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ