Zygo-Ad

വറ്റച്ചാകരയിൽ നിറഞ്ഞ് ചിറയിൻകീഴ് കടലോരം; മൂന്ന് ദിവസത്തിനിടെ 12 കോടിയുടെ കച്ചവടം


ചിറയിൻകീഴ്: അഞ്ചുതെങ്ങ്-പെരുമാതുറ കടലോരത്ത് അപ്രതീക്ഷിതമായി വറ്റച്ചാകര എത്തിയതോടെ തീരദേശത്ത് ആഘോഷ അന്തരീക്ഷം. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 12 കോടിയിലേറെ രൂപയുടെ മീൻ കച്ചവടമാണ് പ്രദേശത്ത് നടന്നത്. 10 മുതൽ 45 കിലോഗ്രാം വരെ തൂക്കമുള്ള ഭീമൻ വറ്റകളാണ് വലയിൽ കുടുങ്ങിയത്.

കഴിഞ്ഞ കുറച്ചുനാളുകളായി മത്സ്യലഭ്യത കുറഞ്ഞതിനെ തുടർന്ന് പ്രതിസന്ധിയിലായിരുന്ന മത്സ്യത്തൊഴിലാളികൾക്ക് ചാകര വലിയ ആശ്വാസമായി. മീൻ വാങ്ങാൻ വൻ ജനത്തിരക്കാണ് തുറമുഖ കേന്ദ്രത്തിലും ലേലപ്പുരയിലും അനുഭവപ്പെടുന്നത്. കൂടുതൽ മീൻ എത്തിയതോടെ ആദ്യ ദിനങ്ങളിൽ കിലോയ്ക്ക് 280 രൂപയായിരുന്ന വറ്റയുടെ വില നിലവിൽ 105 രൂപയായി കുറഞ്ഞിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ