തിരുവനന്തപുരം: കേരള രൂപീകരണത്തിന് 70 വയസ്സ് തികയുന്നതിന്റെ ഭാഗമായി 70 വയസ്സും അതിനുമുകളിലും പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് പ്രത്യേക ഓഫറുമായി സപ്ലൈകോ. 1000 രൂപയ്ക്ക് മുകളിൽ സബ്‌സിഡിയിതര സാധനങ്ങൾ വാങ്ങുന്ന മുതിർന്ന ഉപഭോക്താക്കൾക്ക് ശബരി വെളിച്ചെണ്ണയുടെ പരമാവധി ചില്ലറ വിൽപന വിലയിൽ നിന്ന് 70 രൂപ ഇളവ് നൽകും.
ഇതനുസരിച്ച് ഒരു ലിറ്റർ ശബരി വെളിച്ചെണ്ണ 229 രൂപ നിരക്കിൽ ലഭ്യമാകും. കേരളത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും സാക്ഷികളായ മുതിർന്ന തലമുറയോടുള്ള ആദരസൂചകമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നവംബർ ഒന്നു മുതൽ ഏഴു വരെയാണ് ഈ ആനുകൂല്യം ലഭ്യമാകുക.
