Zygo-Ad

പാറശ്ശാലയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞുവീണു: ബിലാസ്പൂർ-തിരുനെൽവേലി എക്സ്പ്രസിന്റെ എഞ്ചിൻ പാളം തെറ്റി; നിരവധി ട്രെയിനുകൾ വൈകും


തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം പാറശ്ശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി. ബിലാസ്പൂർ-തിരുനെൽവേലി എക്സ്പ്രസ് (Bilaspur - Tirunelveli Express) ആണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.

റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞതിനെ തുടർന്ന് എഞ്ചിന്റെ നാല് ചക്രങ്ങൾ പാളം തെറ്റുകയായിരുന്നു. ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തെ തുടർന്ന് തിരുവനന്തപുരം - നാഗർകോവിൽ റൂട്ടിൽ ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ട്രാക്കിലെ മണ്ണ് നീക്കം ചെയ്യാനും എഞ്ചിൻ പാളത്തിൽ തിരികെയെത്തിക്കാനുമുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.

അപകടത്തെ തുടർന്ന് താംബരം - തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ ട്രെയിൻ (06163), മധുര - പുനലൂർ എക്സ്പ്രസ് (16729), താംബരം - തിരുവനന്തപുരം സെൻട്രൽ അമൃത ഭാരത് എക്സ്പ്രസ് (16121) എന്നിവ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു.

പുറപ്പെടാൻ വൈകുന്ന ട്രെയിനുകൾ:

 * കന്യാകുമാരി - മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ് (16650)

 * നാഗർകോവിൽ ജങ്ഷൻ - പുനലൂർ പാസഞ്ചർ (56102)

 * തിരുവനന്തപുരം നോർത്ത് - നാഗർകോവിൽ ജങ്ഷൻ പാസഞ്ചർ (56306)

 * പുനലൂർ - കന്യാകുമാരി പാസഞ്ചർ (56705)

 * തിരുവനന്തപുരം സെൻട്രൽ - താമ്പരം എക്സ്പ്രസ് (16122)

കൂടാതെ ഗുരുവായൂർ - ചെന്നൈ എഗ്മോർ എക്സ്പ്രസ് (16128), പൂനെ - കന്യാകുമാരി എക്സ്പ്രസ് (16381) തുടങ്ങിയ ദീർഘദൂര ട്രെയിനുകളും വൈകാൻ സാധ്യതയുണ്ടെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.



വളരെ പുതിയ വളരെ പഴയ