Zygo-Ad

അനധികൃത സ്വത്ത് സമ്പാദന കേസ്: ടോമിൻ തച്ചങ്കരിക്ക് ആശ്വാസം; വിജിലൻസ് കോടതി ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു


 തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിൽ കഴിയുന്ന മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ ആശ്വാസ ഉത്തരവ്. കോട്ടയം വിജിലൻസ് കോടതി വിധിച്ച ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ചു. ശിക്ഷ മരവിപ്പിച്ചതോടെ അദ്ദേഹത്തിന് ജയിലിൽ നിന്ന് പുറത്തിറങ്ങാനാകും.

കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ സെപ്റ്റംബർ 18 മുതൽ ടോമിൻ തച്ചങ്കരി ജയിലിൽ കഴിഞ്ഞുവരികയായിരുന്നു. ഇതിനെതിരെ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.



വളരെ പുതിയ വളരെ പഴയ