Zygo-Ad

തുലാവർഷം ശക്തമാകുന്നു: കണ്ണൂർ ഉൾപ്പെടെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

  


സംസ്ഥാനത്ത് തുലാവർഷം ശക്തമാകുന്നു. വിവിധ ജില്ലകളിൽ തിങ്കളാഴ്ച രാവിലെയോടെ ശക്തമായ മഴ രേഖപ്പെടുത്തി. തുലാവർഷം കനത്തതിനെ തുടർന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുൻകൂട്ടി നൽകിയ മുന്നറിയിപ്പുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്.

ഇന്ന് സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ജാഗ്രതയുടെ ഭാഗമായി കണ്ണൂർ, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിലും തീരദേശങ്ങളിലും വരും മണിക്കൂറുകളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.


വളരെ പുതിയ വളരെ പഴയ