Zygo-Ad

സംസ്ഥാന സ്കൂൾ കായികമേളയിലെ ഭക്ഷണത്തിൽ പുഴുവെന്ന ആരോപണം: അധ്യാപകൻ അറസ്റ്റിൽ


കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ വിതരണം ചെയ്ത സാമ്പാറിൽ പുഴുവിനെ കണ്ടെത്തിയെന്ന വ്യാജ ആരോപണം ഉന്നയിച്ച അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ വെങ്ങോല ശലേം സ്കൂളിലെ കായിക അധ്യാപകൻ ജിജോ ജെയിംസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. കായിക മേളയ്ക്കിടെ കലാപമുണ്ടാക്കാൻ ശ്രമിച്ചു, വ്യാജ പ്രചാരണം നടത്തി തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

സംഭവം വിവാദമായതോടെ തനിക്ക് പരാതിയില്ലെന്ന് അധ്യാപകൻ എഴുതി നൽകിയിരുന്നെങ്കിലും പൊലീസ് കേസ് എടുക്കുകയായിരുന്നു. അധ്യാപകന്റെ ആരോപണം പൂർണ്ണമായും തള്ളിയ വിദ്യാഭ്യാസ മന്ത്രി, രാഷ്ട്രീയ വിരോധത്തിന്റെ ഭാഗമായി നടത്തിയ നാടകമാണിതെന്ന് വ്യക്തമാക്കി. തിളച്ച സാമ്പാറിൽ ജീവനുള്ള പുഴുവിനെ കാണപ്പെടാൻ സാധ്യതയില്ലെന്നും, അധ്യാപകൻ പുറത്തുനിന്ന് പുഴുവിനെ കൊണ്ടുവന്ന് കാണിക്കുന്നത് അവിടെയുണ്ടായിരുന്ന ജീവനക്കാർ കണ്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.



വളരെ പുതിയ വളരെ പഴയ