കണ്ണൂർ: പൊതുവിതരണ സമ്പ്രദായത്തിൽ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡി.ബി.ടി) നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ റേഷൻ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്ത്. ഇതിന്റെ ഭാഗമായി നവംബർ രണ്ടിന് താലൂക്ക് ആസ്ഥാനങ്ങളിലും കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലും റേഷൻ വ്യാപാരികൾ ധർണയും ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും സംഘടിപ്പിക്കും.
പൊതുവിതരണ മേഖലയെ തകർക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ ശക്തമായ സമരം തുടരാനാണ് സംഘടനകളുടെ തീരുമാനം. സമരത്തിന്റെ ഭാഗമായി നവംബർ 24-ന് തിരുവനന്തപുരം സിവിൽ SUPPLIES ഓഫീസിനു മുന്നിലും സത്യഗ്രഹം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
