Zygo-Ad

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം വർധിപ്പിച്ചു; ദീപാവലി സമ്മാനമെന്ന് കേന്ദ്രം


ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡി.എ, ഡി.ആർ) മൂന്ന് ശതമാനം വർധിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് നിർണായക തീരുമാനത്തിന് അംഗീകാരം നൽകിയത്. ഇതോടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനത്തിൽ നിന്ന് 63 ശതമാനമായി ഉയർന്നു.

2026 ജൂലൈ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധന നടപ്പിലാക്കുക. തീരുമാനത്തിലൂടെ 48.54 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 68.71 ലക്ഷം പെൻഷൻകാർക്കും നേരിട്ട് ആനുകൂല്യം ലഭിക്കും. കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ് തീരുമാനം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ക്ഷാമബത്ത വർധനവ് വഴി പ്രതിവർഷം 10,016 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയാണ് കേന്ദ്ര ഖജനാവിനുണ്ടാവുക.



വളരെ പുതിയ വളരെ പഴയ