ന്യൂഡൽഹി: സിഎംആർഎൽ - എക്സാലോജിക് മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് താത്കാലിക ആശ്വാസം. കേസിൽ പിണറായി വിജയനെതിരായ അന്വേഷണം സുപ്രീംകോടതി തടഞ്ഞു. മുഖ്യമന്ത്രിയ്ക്കെതിരെ അന്വേഷണം നടത്തുന്നതിന് അഴിമതി നിരോധന നിയമപ്രകാരമുള്ള മുൻകൂറുമതിയില്ലെന്ന് നിരീക്ഷിച്ചാണ് സുപ്രീംകോടതി നടപടി.
കേസിൽ പ്രാഥമിക അന്വേഷണം നടത്തേണ്ടതുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഒറ്റ ദിവസം കൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തതിൽ വിമർശനം ഉന്നയിക്കുകയും ചെയ്തു. എന്നാൽ കേസിൽ നിലവിലുള്ള എഫ്ഐആർ സ്റ്റേ ചെയ്യാൻ സുപ്രീംകോടതി തയ്യാറായിട്ടില്ല.
