Zygo-Ad

SMA രോഗികളുടെ പുതിയ മരുന്ന്; തീരുമാനമെടുത്തത് മുൻ സർക്കാരെന്ന ആരോഗ്യമന്ത്രിയുടെ വാദം പൊളിഞ്ഞു, ടെൻഡർ ഉൾപ്പെടെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത് ഈ മാസം


 തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌പൈനൽ മസ്കുലർ അട്രോഫി (SMA) രോഗബാധിതരായ കുഞ്ഞുങ്ങൾക്ക് പുതിയ മരുന്ന് വാങ്ങാൻ തീരുമാനമെടുത്തത് മുൻ സർക്കാരാണെന്ന ആരോഗ്യമന്ത്രി കെ. മുരളീധരന്റെ വാദം തള്ളി രേഖകൾ പുറത്തുവന്നു. പുതിയ മരുന്ന് വാങ്ങാനുള്ള തീരുമാനവും ടെൻഡർ ഉൾപ്പെടെയുള്ള നടപടിക്രമങ്ങളും പൂർത്തിയാക്കിയത് ഈ സർക്കാരിന്റെ കാലത്താണെന്നും ഈ മാസമാണ് നടപടികൾ അവസാനിച്ചതെന്നും വ്യക്തമാക്കുന്ന രേഖകളാണ് പുറത്തുവന്നത്.

അതേസമയം, പരാതികൾ പരിശോധിക്കുന്നതിൽ സർക്കാരിന് മടിയില്ലെന്നും വിദഗ്ധ സമിതിയുടെ നിർദേശപ്രകാരമാണ് മരുന്ന് നൽകുന്നതെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ പ്രതികരിച്ചു.

കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ വാങ്ങാനാണ് ലക്ഷ്യമെങ്കിൽ അത് അപകടകരമാണെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ചൂണ്ടിക്കാട്ടി. 12 വയസ്സ് വരെയുള്ള കുട്ടികളിൽ ഇത്തരം മരുന്ന് പരീക്ഷണം നടത്താൻ പാടില്ലാത്തതാണെന്നും ഗുരുതര രോഗം ബാധിച്ച കുട്ടികളെ പരീക്ഷണ വസ്തുക്കളാക്കി മാറ്റുകയാണോ എന്നും പ്രതിപക്ഷം ചോദ്യമുയർത്തുന്നു.

പുതിയ മരുന്ന് നിർദേശിച്ചത് മാതാപിതാക്കളിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നും കുട്ടികളുടെ ജീവനെ ബാധിക്കുന്ന വിഷയത്തിൽ ആരോഗ്യമന്ത്രി അടിയന്തരമായി ഇടപെട്ട് ആരോഗ്യവകുപ്പിൽ നിന്നുള്ള ഫയലുകൾ കൃത്യമായി പരിശോധിക്കണമെന്നും കെ.കെ. ശൈലജ ആവശ്യപ്പെട്ടു. ക്ലിനിക്കൽ പരിശോധന പൂർത്തിയാക്കിയ മരുന്നുകൾ മാത്രമേ ലഭ്യമാക്കാവൂ എന്നും അവർ കൂട്ടിച്ചേർത്തു.



വളരെ പുതിയ വളരെ പഴയ