Zygo-Ad

സംസ്ഥാനത്ത് കുട്ടികൾക്കുള്ള പ്രതിരോധ മരുന്നുകൾക്കും കടുത്ത ക്ഷാമം; വിറ്റാമിൻ എ വിതരണം പൂർണ്ണമായി നിലച്ചു


 തിരുവനന്തപുരം: സംസ്ഥാനത്ത് പഞ്ഞിയും ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകളും മാത്രമല്ല, കുട്ടികൾക്ക് നൽകേണ്ട പ്രതിരോധ മരുന്നുകളും കിട്ടാനില്ലെന്ന് റിപ്പോർട്ട്. അഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്ക് ആറുമാസം കൂടുമ്പോൾ നൽകേണ്ട വിറ്റാമിൻ എ മരുന്നിന്റെയും വിവിധ വാക്സിനുകളുടെയും വിതരണം പൂർണമായി നിലച്ച അവസ്ഥയിലാണ്. കഴിഞ്ഞ രണ്ടു മാസത്തിലേറെയായി ഈ പ്രതിസന്ധി നേരിടുകയാണെന്ന് മാതാപിതാക്കൾ പരാതിപ്പെടുന്നു.

സർക്കാർ ആശുപത്രികളിൽ സ്റ്റോക്ക് ഇല്ലാത്ത 28 മരുന്നുകളുടെ ടെൻഡർ നടപടികൾ ഇന്നലെ ചേർന്ന കെ.എം.എസ്.സി.എൽ (KMSCL) അടിയന്തര യോഗത്തിൽ പൂർത്തിയാക്കിയിട്ടുണ്ട്. ഈ മാസം പകുതിയോടെ ഈ മരുന്നുകൾ ആശുപത്രികളിൽ എത്തിക്കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. ഇതിനായി ലോക്കൽ പർച്ചേസ് വഴി അടിയന്തരമായി മരുന്നുകൾ ഉറപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. പനിയടക്കമുള്ള പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ മരുന്ന് ലഭ്യത ഉടൻ ഉറപ്പാക്കിയില്ലെങ്കിൽ സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും.



വളരെ പുതിയ വളരെ പഴയ