പത്തനംതിട്ട: വരുന്ന 2026-27 ശബരിമല തീർത്ഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ നാലമ്പലങ്ങൾക്കുള്ളിൽ ഫോട്ടോഗ്രാഫിയും വീഡിയോ ചിത്രീകരണവും നിരോധിച്ച് പത്തനംതിട്ട ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ ഉത്തരവിട്ടു.
നാലമ്പലങ്ങൾക്കുള്ളിലെ അനിയന്ത്രിതമായ ക്യാമറ ഉപയോഗവും ചിത്രീകരണവും തീർത്ഥാടകരുടെ സുഗമമായ ദർശനത്തിന് വലിയ തടസ്സം സൃഷ്ടിക്കുന്നതായും തിക്കും തിരക്കും വർദ്ധിപ്പിച്ച് അപകടസാധ്യത ഉയർത്തുന്നതായും കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
അതേസമയം, സുരക്ഷാ ആവശ്യങ്ങൾക്കും ഔദ്യോഗിക കാര്യങ്ങൾക്കുമായി ബന്ധപ്പെട്ട അധികാരികളുടെ പൂർണ്ണമായ മുൻകൂർ അനുമതിയോടെ നടത്തുന്ന ഫോട്ടോഗ്രാഫിക്കും വീഡിയോ ചിത്രീകരണത്തിനും ഈ നിരോധനം ബാധകമല്ലെന്ന് അധികൃതർ വ്യക്തമാക്കി.
