ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ തസ്തികയിൽ 1250 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലും ഒഴിവുകൾ ലഭ്യമാണ്. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് ഇതിലേക്ക് അപേക്ഷിക്കാം.
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 35,400 രൂപയാണ് പ്രാരംഭ അടിസ്ഥാന ശമ്പളമായി ലഭിക്കുക. കൂടാതെ മറ്റ് ആനുകൂല്യങ്ങളും അലവൻസുകളും ഉണ്ടായിരിക്കുന്നതാണ്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഔദ്യോഗിക പോർട്ടലായ rrbapply.gov.in സന്ദർശിച്ച് സ്റ്റേഷൻ മാസ്റ്റർ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പരിശോധിക്കുക. നിർദ്ദേശങ്ങൾ പൂർണ്ണമായി വായിച്ച ശേഷം ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വ്യക്തിഗത വിവരങ്ങളും വിദ്യാഭ്യാസ യോഗ്യതകളും രേഖപ്പെടുത്തി ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത് ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിച്ച ശേഷം അതിന്റെ പകർപ്പ് ഭാവി ആവശ്യങ്ങൾക്കായി സൂക്ഷിക്കുക. ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 25 ആണ്.
