Zygo-Ad

നവംബർ മൂന്ന് മുതൽ സംസ്ഥാനത്ത് സ്വകാര്യ ബസ് അനിശ്ചിതകാല പണിമുടക്കിലേക്ക്; തീരുമാനവുമായി ബസുടമകളുടെ സംയുക്ത സമിതി


കൊച്ചി: മിനിമം ബസ് ചാർജ് വർദ്ധനവ് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ നവംബർ 3 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്. എട്ട് ബസുടമ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് പണിമുടക്കാൻ തീരുമാനമായത്. കേരള ബസ് ട്രാൻസ്‌പോർട്ടേഴ്‌സ് അസോസിയേഷൻ ഓഫീസിൽ ചേർന്ന യോഗത്തിലാണ് സമരം പ്രഖ്യാപിച്ചത്.

കെ.എസ്.ആർ.ടി.സി.യിൽ നടപ്പിലാക്കിയ 'പ്രിയദർശിനി' സൗജന്യ ബസ് സർവീസുകൾ സ്വകാര്യ ബസ് മേഖലയ്ക്ക് കനത്ത തിരിച്ചടിയായെന്ന് ബസുടമകൾ ആരോപിച്ചു. പ്രിയദർശിനി പദ്ധതി ആരംഭിച്ചതോടെ തങ്ങളുടെ വരുമാനം കുത്തനെ കുറഞ്ഞുവെന്നും, നിലവിലെ സാഹചര്യത്തിൽ സർവീസുകൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത അവസ്ഥയാണെന്നും അവർ വ്യക്തമാക്കി.

2022-ൽ നിശ്ചയിച്ച നിരക്കിലാണ് ഇപ്പോഴും സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നത്. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്കിൽ 2011-ന് ശേഷം മാറ്റമുണ്ടായിട്ടില്ലെന്നും സംഘടനകൾ ചൂണ്ടിക്കാട്ടി. മിനിമം ചാർജും വിദ്യാർത്ഥികളുടെ കൺസഷൻ നിരക്കും കാലോചിതമായി വർദ്ധിപ്പിക്കുക, പ്രതിസന്ധിയിലായ സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക എന്നിവയാണ് പ്രധാന 



വളരെ പുതിയ വളരെ പഴയ