കണ്ണൂർ: ജില്ലയിൽ മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ നടപടി കർശനമാക്കി കണ്ണൂർ സിറ്റി പോലീസ്. ഇതിന്റെ ഭാഗമായി നടപ്പിലാക്കിയ സ്പെഷ്യൽ ഡ്രൈവിൽ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനതിർത്തികളിലായി 111 കേസുകൾ രജിസ്റ്റർ ചെയ്തു.
വരും ദിവസങ്ങളിലും പരിശോധന കൂടുതൽ ശക്തമായി തുടരുമെന്ന് അധികൃതർ അറിയിച്ചു. ഒന്നിലധികം തവണ നിയമലംഘനം നടത്തുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ മുന്നറിയിപ്പ് നൽകി. രാത്രികാല പരിശോധനകൾക്ക് പുറമെ പ്രധാന റോഡുകളിലും കവലകളിലും പ്രത്യേക പരിശോധനാ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.
