Zygo-Ad

ബൈക്കപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച യുവാവിന്റെ പോക്കറ്റിൽ നിന്ന് എം.ഡി.എം.എ. കണ്ടെത്തി; പ്രതി അറസ്റ്റിൽ


പെരിന്തൽമണ്ണ: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ച യുവാവിന്റെ പോക്കറ്റിൽ നിന്ന് ഡോക്ടർ രാസലഹരിയായ എം.ഡി.എം.എ. കണ്ടെത്തി. സംഭവത്തിൽ പെരിന്തൽമണ്ണ പോലീസ് കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്തു. പട്ടാമ്പി ആമയൂർ സ്വദേശി ചിരങ്ങൻതൊടി വീട്ടിൽ സിബിൻ ആണ് പിടിയിലായത്.

എടപ്പാളിൽ വെച്ചുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ ഇയാളെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയുടെ ഭാഗമായി ഡോക്ടർ നടത്തിയ പ്രാഥമിക പരിശോധനയ്ക്കിടെയാണ് യുവാവിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ലഹരിമരുന്ന് ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെത്തുടർന്ന് പെരിന്തൽമണ്ണ സി.ഐ. സുമേഷ് സുധാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇയാളിൽ നിന്ന് 21.42 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത ശേഷം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് നേരിട്ട് ആശുപത്രിയിലെത്തി പ്രതിയെ റിമാൻഡ് ചെയ്തു.



വളരെ പുതിയ വളരെ പഴയ