Zygo-Ad

കെ.എസ്.ആർ.ടി.സി. ടെർമിനലുകളിൽ നാപ്കിൻ വെൻഡിങ് മെഷീനും ഇൻസിനറേറ്ററും; സംസ്ഥാനതല ഉദ്ഘാടനം ഇന്ന്


തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന കെ.എസ്.ആർ.ടി.സി. ബസ് ടെർമിനലുകളിൽ യാത്രക്കാരായ സ്ത്രീകൾക്കായി സാനിറ്ററി നാപ്കിൻ വെൻഡിങ് മെഷീനുകളും ഇൻസിനറേറ്ററുകളും സ്ഥാപിക്കുന്നു. വനിതാ ശിശുവികസന വകുപ്പിന്റെ 'വുമൺ ഓൺ ദി മൂവ് ആൻഡ് മെൻസ്ട്രുവൽ നീഡ്സ്' പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ 14 പ്രധാന ടെർമിനലുകളിലാണ് ഈ സൗകര്യം ഒരുക്കുന്നത്. ദീർഘദൂര യാത്രകളിൽ സ്ത്രീകൾ നേരിടുന്ന അടിയന്തര ആർത്തവ ശുചിത്വ ബുദ്ധിമുട്ടുകൾക്ക് ഇതോടെ പരിഹാരമാകും.

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച വൈകുന്നേരം 4.30-ന് തമ്പാനൂർ കെ.എസ്.ആർ.ടി.സി. സെൻട്രൽ ബസ് ടെർമിനലിൽ വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർവ്വഹിക്കും.

ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ ചടങ്ങിൽ അധ്യക്ഷത വഹിക്കും. തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി. വി. രാജേഷ് മുഖ്യാതിഥിയായി പങ്കെടുക്കും.



വളരെ പുതിയ വളരെ പഴയ