Zygo-Ad

കൊങ്കൺ പാതയിലെ ട്രെയിൻ സർവീസ് സമയങ്ങളിൽ മാറ്റം വരുന്നു; ഒക്ടോബർ 21 മുതൽ പുതിയ സമയം നിലവിൽ വരും


കാലവർഷത്തോടനുബന്ധിച്ച് നേരത്തെ മാറ്റം വരുത്തിയ ട്രെയിൻ സർവീസ് സമയങ്ങളാണ് ഒക്ടോബർ 21 മുതൽ പുനഃക്രമീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കൃത്യമായ സമയവിവരങ്ങൾ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം വെബ്‌സൈറ്റ് വഴിയോ റെയിൽവേ ഹെൽപ്പ്‌ലൈൻ നമ്പറായ 139 വഴിയോ യാത്രക്കാർക്ക് പരിശോധിക്കാവുന്നതാണെന്ന് റെയിൽവേ അറിയിച്ചു.

പ്രധാന ട്രെയിനുകളുടെ പുതിയ സമയക്രമം താഴെ പറയുന്നവയാണ്:

നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ് (12432) തിങ്കൾ, ബുധൻ, വ്യാഴം ദിവസങ്ങളിൽ തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുമ്പോൾ കാസർകോട് പകൽ 12.50നും കണ്ണൂരിൽ ഉച്ചയ്ക്ക് രണ്ടിനും എത്തിച്ചേരും.

മറിച്ച് തിരിച്ചുള്ള ട്രെയിൻ (12431) ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ പുലർച്ചെ 3.12ന് കണ്ണൂരിലും 4.14ന് കാസർകോട്ടും എത്തും.

മുംബൈയിലേക്കുള്ള നേത്രാവതി ഡെയ്‌ലി എക്സ്പ്രസ് (16345) പുലർച്ചെ 5.05ന് കാസർകോട്ടും, 5.55ന് പയ്യന്നൂരും, 6.35ന് കണ്ണൂരിലും, 6.55ന് തലശ്ശേരിയിലും എത്തിച്ചേരും.

തിരിച്ചുള്ള നേത്രാവതി എക്സ്പ്രസ് (16346) വൈകിട്ട് ഏഴിന് തലശ്ശേരിയിലും, 7.30ന് കണ്ണൂരിലും, എട്ടിന് പയ്യന്നൂരും, രാത്രി ഒമ്പതിന് കാസർകോട്ടും എത്തും.

എറണാകുളത്തേക്കുള്ള മംഗള ഡെയ്‌ലി എക്സ്പ്രസ് (12618) രാത്രി 11.20ന് കാസർകോട്ടും, 12 മണിക്ക് പയ്യന്നൂരും, 12.40ന് കണ്ണൂരിലും, പുലർച്ചെ ഒന്നിന് തലശ്ശേരിയിലും എത്തിച്ചേരും.

തിരിച്ചുള്ള മംഗള എക്സ്പ്രസ് (16317) വൈകിട്ട് 6.13ന് തലശ്ശേരിയിലും, 6.39ന് കണ്ണൂരിലും, 7.10ന് പയ്യന്നൂരും, രാത്രി 8.09ന് കാസർകോട്ടും എത്തും.



വളരെ പുതിയ വളരെ പഴയ