Zygo-Ad

സിഎംആർഎൽ മാസപ്പടി കേസ്: എഫ്ഐആറിലെ തുടർനടപടികൾ ഡിവിഷൻ ബെഞ്ച് തടഞ്ഞു; പിണറായി വിജയന്റെ അപ്പീൽ ഹർജി ഫയലിൽ സ്വീകരിച്ചു


കൊച്ചി: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കത്തിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. കേസിലെ തുടർനടപടികൾ തടഞ്ഞ കോടതി, അന്വേഷണം നിർത്തിവെക്കാൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ ടി. വീണ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് തുടങ്ങിയവർ സമർപ്പിച്ച അപ്പീൽ ഹർജി ഫയലിൽ സ്വീകരിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേസ് പരിഗണിക്കുന്നതിനിടെ ഹർജിക്കാരനായ ഷാജഹാനെതിരെ കോടതി രൂക്ഷവിമർശനം ഉന്നയിച്ചു. സംഭവത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും സംസ്ഥാന വിജിലൻസിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. നാലാഴ്ചയ്ക്കകം ഇരുവരും വിശദമായ മറുപടി സത്യവാങ്മൂലം നൽകണം. തുടർന്ന് നവംബർ 25 മുതൽ ഹർജികളിൽ വിശദമായ വാദം കേൾക്കും.

തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് വിധി പ്രസ്താവിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ ഡിവിഷൻ ബെഞ്ചിനെയും തുടർന്ന് സുപ്രീം കോടതിയെയും സമീപിച്ചത്. ഹർജി വീണ്ടും പരിശോധിച്ച് തീർപ്പാക്കാൻ സുപ്രീം കോടതി നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഇപ്പോഴത്തെ നടപടി.

 

വളരെ പുതിയ വളരെ പഴയ