Zygo-Ad

ആറുമാസമായി റേഷൻ വാങ്ങാത്ത കുടുംബങ്ങളുടെ കാർഡ് റദ്ദാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ സംസ്ഥാന സർക്കാർ കത്തയച്ചു


തിരുവനന്തപുരം: തുടർച്ചയായി ആറുമാസമായി റേഷൻ വിഹിതം കൈപ്പറ്റാത്ത ആറ് ലക്ഷത്തിലേറെ കുടുംബങ്ങളുടെ റേഷൻ കാർഡുകൾ പൂർണ്ണമായി റദ്ദാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സംസ്ഥാന സർക്കാർ രംഗത്ത്.

മുൻഗണനാ വിഭാഗത്തിൽപ്പെട്ട റേഷൻ കാർഡുകൾ പൂർണ്ണമായി റദ്ദാക്കുന്നതിന് പകരം, അവയെ നീല, വെള്ള തുടങ്ങി മുൻഗണനേതര വിഭാഗങ്ങളിലേക്ക് (Non-Priority) മാറ്റാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്ര സർക്കാറിന് കത്തയച്ചു. റേഷൻ വിഹിതം വാങ്ങാത്തതിന്റെ പേരിൽ ഒരു കുടുംബത്തിന്റെയും റേഷൻ കാർഡ് പൂർണ്ണമായി ഇല്ലാതാക്കരുതെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.

റേഷൻ കാർഡ് റദ്ദാക്കാതിരിക്കാനുള്ള കൃത്യമായ കാരണം വ്യക്തമാക്കാൻ കാർഡുടമകൾക്ക് ഈ മാസം 31 വരെ (ഒക്ടോബർ 31) സമയം അനുവദിച്ചിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ