Zygo-Ad

ഒരു വീട്ടിൽ പരമാവധി മൂന്ന് നായകൾ മാത്രം; വളർത്തുനായ പരിപാലനത്തിൽ കർശന നിയന്ത്രണങ്ങളുമായി സർക്കാർ


തിരുവനന്തപുരം: സംസ്ഥാനത്ത് വളർത്തുമൃഗങ്ങളുടെ പരിപാലനം, പ്രജനനം, ഉപേക്ഷിക്കൽ എന്നിവ കൂടുതൽ സുതാര്യവും ഉത്തരവാദിത്തപൂർണ്ണവുമാക്കാൻ കർശന നിയമങ്ങളുമായി സർക്കാർ. ഇതിന്റെ ഭാഗമായി ഒരു വീട്ടിൽ വളർത്താവുന്ന നായ്ക്കളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കുന്നത് ഉൾപ്പെടെയുള്ള സമഗ്ര 'പെറ്റ് ഓണർഷിപ്പ് നയം' ഉടൻ പ്രാബല്യത്തിൽ വരും.

പുതിയ നയരേഖ പ്രകാരം ഒരു വീട്ടിൽ പരമാവധി മൂന്ന് വളർത്തുനായ്ക്കളെ മാത്രമേ വളർത്താൻ അനുവാദമുണ്ടായിരിക്കുകയുള്ളൂ. വളർത്തുനായ്ക്കൾക്ക് നിർബന്ധിത രജിസ്ട്രേഷനും വാക്സിനേഷനും ഏർപ്പെടുത്തും. വളർത്തുമൃഗങ്ങളെ വഴിയിൽ ഉപേക്ഷിക്കുന്നവർക്കെതിരെയും നിയമലംഘനം നടത്തുന്നവർക്കെതിരെയും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി കെ. എം. ഷാജി വ്യക്തമാക്കി.

വഴിയോരങ്ങളിൽ തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലും, വളർത്തുനായ്ക്കളെ അനാഥമായി ഉപേക്ഷിക്കുന്നത് തടയുന്നതിനുമാണ് തദ്ദേശ സ്വയംഭരണ-മൃഗസംരക്ഷണ വകുപ്പുകളുടെ നേതൃത്വത്തിൽ പുതിയ പെറ്റ് ഓണർഷിപ്പ് നയം നടപ്പിലാക്കുന്നത്.



വളരെ പുതിയ വളരെ പഴയ