Zygo-Ad

രാത്രി 11 മുതൽ പുലർച്ചെ 5 വരെ ട്രെയിനുകളിൽ മൊബൈൽ ചാർജിംഗ് അനുവദിക്കില്ല; സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കി റെയിൽവേ

 


യാത്രയ്ക്കിടയിൽ ട്രെയിനിൽ ഫോൺ ചാർജ് ചെയ്യുന്നതിന് നിയന്ത്രണങ്ങളുമായി ഇന്ത്യൻ റെയിൽവേ. രാത്രി 11 മണി മുതൽ രാവിലെ 5 മണി വരെയുള്ള സമയങ്ങളിൽ ചാർജിംഗ് പോയിന്റുകൾ നിർബന്ധമായും ഓഫ് ചെയ്യണമെന്ന് റെയിൽവേ ബോർഡ് എല്ലാ സോണുകൾക്കും നിർദേശം നൽകി. ചാർജിംഗ് പോയിന്റുകൾ കൃത്യസമയത്ത് ഓഫ് ചെയ്യുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥരും സൂപ്പർവൈസർമാരും മിന്നൽ പരിശോധന നടത്താനും ഉത്തരവുണ്ട്.

അടുത്തിടെ ട്രെയിനിൽ ചാർജ് ചെയ്യുന്നതിനിടെ യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ച് കോച്ചിൽ പുക പടർന്ന സംഭവത്തെ തുടർന്നാണ് സുരക്ഷ മുൻനിർത്തി നടപടി കർശനമാക്കിയത്. ജീവനക്കാർക്ക് ഇതിനായി ആവശ്യമായ ബോധവൽക്കരണവും പരിശീലനവും നൽകും. രാത്രി യാത്ര ആരംഭിക്കുന്നതിന് മുൻപ് യാത്രക്കാർ ഫോണുകളും മറ്റ് അവശ്യ ഇലക്ട്രോണിക് ഉപകരണങ്ങളും ചാർജ് ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു. 2014-ൽ ബെംഗളൂരു-ഹസൂർ സാഹിബ് നന്ദേഡ് എക്സ്പ്രസ്സിലുണ്ടായ തീപിടിത്തത്തിന് ശേഷമാണ് രാത്രികാല ചാർജിംഗ് നിയന്ത്രണം റെയിൽവേ ആദ്യം മുന്നോട്ടുവെച്ചത്.

 

വളരെ പുതിയ വളരെ പഴയ