Zygo-Ad

ജിഎസ്ടി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനം: നികുതി വർധിപ്പിക്കാതെ വരുമാനം കൂട്ടാൻ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: നികുതി നിരക്കുകൾ വർധിപ്പിക്കാതെ തന്നെ സർക്കാരിന്റെ വരുമാനം വർധിപ്പിക്കാൻ സാധിക്കുമെന്ന് കഴിഞ്ഞ അഞ്ച് മാസത്തെ സാമ്പത്തിക വളർച്ച വ്യക്തമാക്കുന്നുവെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.

മുൻ വർഷത്തെ അപേക്ഷിച്ച് സമാന കാലയളവിൽ മൂലധന ചെലവിലും തനത് വരുമാനത്തിലും വലിയ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ 6,486 കോടി രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് പതിനാറര ശതമാനത്തിലധികം വളർച്ചയാണ് കാണിക്കുന്നത്.

നോൺ-ടാക്സ് വരുമാനത്തിൽ 19 ശതമാനത്തിന്റെ വർധനവും ജിഎസ്ടി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനവും കൈവരിക്കാൻ സാധിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൂലധന നിക്ഷേപത്തിൽ 57 ശതമാനത്തിന്റെ വർധനവുണ്ടായി. ഓണക്കാലത്ത് വിപണിയിലേക്ക് ആവശ്യമായ പണം എത്തിക്കാൻ സാധിച്ചത് സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണർവേകിയെന്നും എന്നാൽ ഈ നേട്ടങ്ങളിൽ മാത്രം സർക്കാർ തൃപ്തരല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



വളരെ പുതിയ വളരെ പഴയ