Zygo-Ad

അർണബ് ചുഴലിക്കാറ്റ് കരതൊട്ടു: ട്രെയിൻ, വ്യോമ ഗതാഗതം താറുമാറായി; അതിതീവ്ര ജാഗ്രത


ഭുവനേശ്വർ: അതിതീവ്ര ചുഴലിക്കാറ്റായ അർണബ് ആന്ധ്രാപ്രദേശിലെ കാക്കിനാഡയ്ക്ക് സമീപമുള്ള യാനത്തിന് തെക്കുഭാഗത്തായി കരതൊട്ടു. മണിക്കൂറിൽ 125 മുതൽ 135 കിലോമീറ്റർ വരെ വേഗതയിലും ചില ഘട്ടങ്ങളിൽ 150 കിലോമീറ്റർ വേഗതയിലുമാണ് കാറ്റ് വീശിയടിക്കുന്നത്. പുലർച്ചെ രണ്ട് മണിക്കും നാല് മണിക്കും ഇടയിലാണ് ചുഴലിക്കാറ്റ് കരതൊടുന്ന പ്രക്രിയ പൂർത്തിയായതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ കനത്ത മഴയും കാറ്റും തുടരുകയാണ്. ഗതാഗത സംവിധാനങ്ങൾ പൂർണ്ണമായും താറുമാറായി. അൻപതിലധികം ട്രെയിനുകളും നിരവധി വിമാന സർവീസുകളും റദ്ദാക്കി. വിജയവാഡ വിമാനത്താവളത്തിൽ നിന്നുള്ള 15 വിമാനങ്ങൾ ബുധനാഴ്ച റദ്ദാക്കിയിട്ടുണ്ട്.

ആന്ധ്രയിൽ 2199 ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുകയും എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ് സംഘങ്ങളെ സുരക്ഷയ്ക്കായി വിന്യസിക്കുകയും ചെയ്തു. ഒഡീഷയിൽ സ്ഥിതിഗതികൾ കണക്കിലെടുത്ത് 16 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ