Zygo-Ad

ഹയർ സെക്കൻഡറി ഇംപ്രൂവ്‌മെന്റ് പരീക്ഷാ സമയത്തിൽ മാറ്റം

 


ഇടുക്കി ജില്ലയിൽ നാളെ (16/10/2026 വെള്ളി) ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ, നാളെ രാവിലെ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷകളുടെ സമയക്രമം പുതുക്കി നിശ്ചയിച്ചു. കേരളം, ഗൾഫ്, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ എല്ലാ കേന്ദ്രങ്ങൾക്കും ഈ സമയമാറ്റം ബാധകമായിരിക്കും.

പുതുക്കിയ സമയക്രമം താഴെ നൽകുന്നു:

പ്രായോഗിക പരീക്ഷയുള്ള വിഷയങ്ങൾ (Practical Exam): ഉച്ചയ്ക്ക് 2.00 PM മുതൽ 4.15 PM വരെ.

പ്രായോഗിക പരീക്ഷയില്ലാത്ത വിഷയങ്ങൾ: ഉച്ചയ്ക്ക് 2.00 PM മുതൽ 4.45 PM വരെ.



വളരെ പുതിയ വളരെ പഴയ