Zygo-Ad

കേരള ഗവർണർ പദവിയിൽ അവസാന ദിനം: സംസ്ഥാനത്ത് പിന്നിട്ടത് ക്രിയാത്മകമായ കാലഘട്ടമെന്ന് രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ


തിരുവനന്തപുരം: കേരള ഗവർണർ പദവിയിലെ തന്റെ അവസാന ദിനത്തിൽ പ്രതികരണവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. കേരളത്തിൽ പിന്നിട്ടത് തികച്ചും ക്രിയാത്മകമായ കാലഘട്ടമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ ഭരണഘടനാപരമായ ചുമതലകൾ പൂർത്തിയാക്കി മടങ്ങുന്ന വേളയിലാണ് അദ്ദേഹം ഭരണകാലത്തെ അനുഭവങ്ങൾ പങ്കുവെച്ചത്. ഗവർണർ പദവിയിലിരുന്ന കാലയളവിൽ ജനങ്ങളിൽ നിന്നും ഭരണസംവിധാനങ്ങളിൽ നിന്നും മികച്ച പിന്തുണ ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ സർവ്വകലാശാലാ വിഷയങ്ങളിലും ഭരണരംഗത്തും നിർണായക തീരുമാനങ്ങൾ കൈക്കൊണ്ട കാലയളവുകൂടിയായിരുന്നു അദ്ദേഹത്തിന്റേത്.



വളരെ പുതിയ വളരെ പഴയ