Zygo-Ad

'ഡ്രൈവ് സോബർ – സ്റ്റേ എലൈവ്': സംസ്ഥാനത്ത് വൻ പരിശോധന; 6,939 കേസുകൾ, 2,034 ലൈസൻസുകൾ റദ്ദാക്കും


തിരുവനന്തപുരം: ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ 'ഡ്രൈവ് സോബർ – സ്റ്റേ എലൈവ്' പ്രത്യേക പരിശോധനയിൽ 6,939 കേസുകൾ രജിസ്റ്റർ ചെയ്തു. മദ്യപിച്ച് വാഹനമോടിച്ച 2,034 പേരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പിന് ശുപാർശ നൽകി. ഒക്ടോബർ 20 മുതൽ 27 വരെ നടന്ന പരിശോധനയിൽ 1,50,621 വാഹനങ്ങളാണ് പരിശോധിച്ചത്.

ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് എറണാകുളം റൂറലിലാണ് (678). കൊല്ലം സിറ്റി (619), തിരുവനന്തപുരം റൂറൽ (585) എന്നിവയാണ് തൊട്ടുപിന്നിൽ. ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ ഏറ്റവും കൂടുതൽ ശുപാർശ നൽകിയത് കോട്ടയം ജില്ലയിലാണ് (507). അപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിശോധന വരും ദിവസങ്ങളിലും കർശനമായി തുടരുമെന്ന് പൊലീസ് അറിയിച്ചു.



വളരെ പുതിയ വളരെ പഴയ