കൊച്ചി: നെടുമ്പാശ്ശേരി മിനികൂപ്പർ അപകടക്കേസിൽ സുഹൈൽ സജീവ് ഉൾപ്പെടെയുള്ള നാല് പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. പ്രതികളുടെ ജാമ്യാപേക്ഷ എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് തള്ളിയത്.
കേസിൽ അന്വേഷണം തുടരുന്ന സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന വാദം അംഗീകരിച്ചാണ് കോടതി നടപടി.
