ന്യൂഡൽഹി: വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന ഉത്തരവിനെതിരായ ഹർജികളിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് മറുപടി തേടി. കേരളത്തിൽ നിന്നുള്ള മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ ബാലകൃഷ്ണൻ സത്യഭാമ, ബി.എസ് മാവോജി എന്നിവർ സമർപ്പിച്ച ഹർജികളിലാണ് സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചത്. ഹർജികൾ നവംബർ 30-ന് കോടതി വീണ്ടും പരിഗണിക്കും.
ഔദ്യോഗിക ചടങ്ങുകളിലും സ്കൂളുകളിലും വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളും മുഴുവനായി ആലപിക്കുന്നത് നിർബന്ധമാക്കിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ജനുവരി, ജൂലൈ മാസങ്ങളിലെ ഉത്തരവുകൾ റദ്ദാക്കണമെന്നാണ് ഹർജികളിലെ പ്രധാന ആവശ്യം. ആദ്യ രണ്ട് ചരണങ്ങൾ മാത്രമുള്ള മുൻ പതിപ്പ് നിലനിർത്തണമെന്നും വന്ദേമാതരം പാടാത്തവർക്കെതിരെ നടപടിയെടുക്കുമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ ഹർജികളും ഒരുമിച്ച് പരി ഗണിക്കാനാണ് കോടതിയുടെ തീരുമാനം.
