Zygo-Ad

അരീയിൽ ഷുക്കൂർ വധക്കേസ്: സി.ബി.ഐ കോടതിയിൽ വിചാരണ പൂർത്തിയായി; വിധി നവംബർ 12-ന്


കൊച്ചി: പ്രമാദമായ അരീയിൽ ഷുക്കൂർ വധക്കേസിന്റെ വിചാരണ കൊച്ചി സി.ബി.ഐ സ്പെഷ്യൽ കോടതിയിൽ പൂർത്തിയായി. കേസിൽ നവംബർ 12-ന് വിധി പ്രസ്താവിക്കും. ജഡ്ജ് പി. ശബരിനാഥ് മുൻപാകെ 2025 മേയ് അഞ്ചിനാണ് വിചാരണ നടപടികൾ ആരംഭിച്ചത്.

17 മാസം നീണ്ടുനിന്ന വിചാരണ വേളയിൽ 41 സാക്ഷികളെ വിസ്തരിച്ചു. 2012 ഫെബ്രുവരി 20-നാണ് എം.എസ്.എഫ് നേതാവ് അരീയിൽ അബ്ദുൽ ഷുക്കൂർ കൊല്ലപ്പെട്ടത്. ഷുക്കൂറിന്റെ മാതാവ് ആത്തിക്ക നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് കേസ് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തത്. സി.പി.എം നേതാക്കളായ പി. ജയരാജൻ, ടി.വി. രാജേഷ് തുടങ്ങി 33 പേരായിരുന്നു പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്. ഇതിൽ രണ്ടുപേർ മരണപ്പെട്ടതിനാൽ 31 പേരാണ് വിചാരണ നേരിട്ടത്.



വളരെ പുതിയ വളരെ പഴയ