Zygo-Ad

പിണറായി വിജയന് ഇഡി സമൻസ്; 23ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം


കൊച്ചി:മാസപ്പടി കേസിൽ അതിവേ​ഗ നീക്കവുമായി എൻഫോഴ്സ്മെൻ്റ് ‍ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഇഡി സമൻസ് അയച്ചു. ചോദ്യം ചെയ്യലിനായി 23ന് ഹാജരാകാനാണ് നിർദേശം. ഇന്ന് രാവിലെയാണ് പിണറായിക്ക് സമൻസ് അയച്ചത്. ഈ മാസം 14നാണ് ഇസിഐആർ രജിസ്റ്റർ ചെയ്തത്. 

വിജിലൻസ് കേസെടുത്ത് മൂന്നാം ദിവസമാണ് ഇഡി ഇസിഐആർ രജിസ്റ്റർ ചെയ്തത്. പിണറായിക്കും റിയാസിനും എതിരായ കേസുകളിൽ രണ്ട് പ്രത്യേക ഇ സി ഐ ആറുകളാണ് ഇഡി രജിസ്റ്റർ ചെയ്തത്. ആദ്യ കേസിൽ പിണറായിയും രണ്ടാം കേസിൽ റിയാസുമാണ് ഒന്നാം പ്രതികൾ. രണ്ട് കേസുകളിലും വീണ പ്രതിയാണ്.

വളരെ പുതിയ വളരെ പഴയ