Zygo-Ad

തേനിയിൽ 17 തടവുകാർ ജയിൽ ചാടി; കേരളത്തിലേക്ക് കടക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്


തമിഴ്നാട്:തമിഴ്നാട്ടിലെ തേനി ആണ്ടിപ്പെട്ടി സബ് ജയിലിൽ നിന്നും 17 തടവുകാർ ജയിൽ ചാടി. ജയിൽ ജീവനക്കാരനെ ആക്രമിച്ച ശേഷമാണ് ക്രിമിനൽ കേസ് പ്രതികളായ 17 വിചാരണ തടവുകാർ കൂട്ടത്തോടെ രക്ഷപ്പെട്ടത്. ആണ്ടിപ്പെട്ടിക്ക് സമീപം തെക്കംപാട്ടയിലുള്ള ജയിലിലാണ് സംഭവം. തിരച്ചിലിനൊടുവിൽ പ്രതികളിൽ ഒരാളെ പിടികൂടിയിട്ടുണ്ട്.

തടവുകാരിൽ ഒരാൾക്ക് സുഖമില്ലെന്ന വിവരം അറിഞ്ഞ് ജയിൽ ജീവനക്കാർ സെല്ലിനുള്ളിൽ പ്രവേശിച്ചപ്പോൾ പ്രതികൾ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ജീവനക്കാരനായ തങ്കപാണ്ഡിക്ക് തലയ്ക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തടവുചാടിയ പ്രതികളെ കണ്ടെത്താൻ 17 പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. പ്രതികൾ പാലക്കാട്, ഇടുക്കി അതിർത്തികൾ വഴി കേരളത്തിലേക്ക് പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ചെക്പോസ്റ്റുകൾ കേന്ദ്രീകരിച്ച് വാഹനപരിശോധന ഉൾപ്പെടെയുള്ളവ ശക്തമാക്കിയിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ