തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനിലെ വിവിധ ഭാഗങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ വിവിധ ട്രെയിൻ സർവീസുകൾക്ക് സമയമാറ്റവും ഭാഗിക നിയന്ത്രണവും ഏർപ്പെടുത്തിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു.
ഭാഗികമായി റദ്ദാക്കിയ സർവീസ്:
* കണ്ണൂർ - എറണാകുളം ജങ്ഷൻ എക്സ്പ്രസ് (16306): സെപ്റ്റംബർ 25, 27, 29, ഒക്ടോബർ 2, 4, 6, 9, 11, 13 തീയതികളിൽ കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ഈ ട്രെയിൻ തൃശൂരിൽ സർവീസ് അവസാനിപ്പിക്കും. തൃശൂരിനും എറണാകുളത്തിനുമിടയിൽ സർവീസ് ഉണ്ടായിരിക്കില്ല.
വൈകിയോടുന്ന ട്രെയിനുകൾ:
* മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് (16348): സെപ്റ്റംബർ 25, 27, 29, ഒക്ടോബർ 2, 4, 6, 9, 11, 13 തീയതികളിൽ ഒരു മണിക്കൂർ വൈകും.
* മംഗളൂരു ജങ്ഷൻ - തിരുവനന്തപുരം നോർത്ത് അന്ത്യോദയ എക്സ്പ്രസ് (16314): സെപ്റ്റംബർ 29, ഒക്ടോബർ 6, 13 തീയതികളിൽ 40 മിനിറ്റ് വൈകിയോടും.
* എറണാകുളം ജങ്ഷൻ - കണ്ണൂർ എക്സ്പ്രസ് (16305): സെപ്റ്റംബർ 5, 7, 8, 9, 11, 15, 17, 19, 21, 22, 23 തീയതികളിൽ 30 മിനിറ്റ് വൈകും.
* തിരുവനന്തപുരം നോർത്ത് - ലോകമാന്യ തിലക് സൂപ്പർഫാസ്റ്റ് (22114): സെപ്റ്റംബർ 7, 17, 21 തീയതികളിൽ 50 മിനിറ്റ് വൈകും.
* കാരയ്ക്കൽ - എറണാകുളം ജങ്ഷൻ എക്സ്പ്രസ് (16187): സെപ്റ്റംബർ 9-ന് ഒരു മണിക്കൂർ 20 മിനിറ്റ് വൈകിയാകും ഓടുക.
* ചെന്നൈ സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് (12623): സെപ്റ്റംബർ 9-ന് 50 മിനിറ്റ് വൈകും.
* ഷൊർണൂർ - എറണാകുളം മെമു (66319): ഒക്ടോബർ 10-ന് വഴിമധ്യേ 40 മിനിറ്റ് വൈകും.
വഴിമധ്യേ പിടിച്ചിടുന്ന ട്രെയിനുകൾ:
* ബെംഗളൂരു - എറണാകുളം സൂപ്പർഫാസ്റ്റ് (12684): ഒക്ടോബർ 7-ന് 30 മിനിറ്റ് പിടിച്ചിടും.
* ബെംഗളൂരു - കന്യാകുമാരി എക്സ്പ്രസ് (16526): ഒക്ടോബർ 9-ന് 30 മിനിറ്റ് വഴിമധ്യേ നിർത്തിയിടും.
ആവശ്യമായ യാത്രാ ക്രമീകരണങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്ന് റെയിൽവേ അധികൃതർ അഭ്യർത്ഥിച്ചു.
