Zygo-Ad

വീണാ ജോർജിനെതിരായ വധശ്രമക്കേസ്: തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു


തിരുവനന്തപുരം: മുൻമന്ത്രി വീണാ ജോർജിനെ ആയുധം ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ തുടരന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘത്തെ (SIT) രൂപീകരിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് കണ്ണൂർ എം.എൽ.എ. ടി.ഒ. മോഹനൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ ഈ നടപടി.

സംഭവവുമായി ബന്ധപ്പെട്ട് കെ.എസ്.യു. ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ 5 കെ.എസ്.യു. പ്രവർത്തകരെ മുൻപ് അറസ്റ്റ് ചെയ്യുകയും 16 ദിവസത്തോളം ജയിലിൽ അടയ്ക്കുകയും ചെയ്തിരുന്നു. പുതിയ അന്വേഷണസംഘം കേസിന്റെ പശ്ചാത്തലവും രജിസ്റ്റർ ചെയ്ത വിവരങ്ങളും പുനഃപരിശോധിക്കും.



വളരെ പുതിയ വളരെ പഴയ