Zygo-Ad

രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടി; ഗാർഹിക എൽ.പി.ജി. നിരക്കിൽ മാറ്റമില്ല


ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി. സിലിണ്ടറുകളുടെ (19 കിലോഗ്രാം) വില വീണ്ടും വർധിപ്പിച്ചു. സിലിണ്ടർ ഒന്നിന് 9 രൂപ 50 പൈസയുടെ വർധനവാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ വരുത്തിയത്. പുതുക്കിയ നിരക്കുകൾ സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു.

വില വർധനവോടെ ഹോട്ടൽ, റെസ്റ്റോറന്റ് മേഖലകളിലുള്ളവർക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാകും. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽ.പി.ജി. (14.2 കിലോഗ്രാം) സിലിണ്ടറുകളുടെ നിരക്കിൽ മാറ്റമൊന്നുമില്ല. ആഗോള വിപണിയിലെ എണ്ണവില വ്യതിയാനങ്ങൾക്ക് അനുസൃതമായി എല്ലാ മാസത്തിന്റെയും ആദ്യ ദിനത്തിലാണ് എണ്ണക്കമ്പനികൾ പുതിയ ഇന്ധന നിരക്കുകൾ പ്രഖ്യാപിക്കുന്നത്.



വളരെ പുതിയ വളരെ പഴയ