Zygo-Ad

സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ നാളെ മുതൽ വിതരണം ചെയ്യും; 1,068.79 കോടി രൂപ അനുവദിച്ചു


തിരുവനന്തപുരം: സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ നാളെ (വ്യാഴം) മുതൽ വിതരണം ആരംഭിക്കും. പെൻഷൻ വിതരണത്തിനായി സംസ്ഥാന സർക്കാർ ആകെ 1,068.79 കോടി രൂപയാണ് അനുവദിച്ചത്.

ക്ഷേമ പെൻഷൻ വിതരണത്തിനായി 957.93 കോടി രൂപയും, വിവിധ ക്ഷേമനിധി ബോർഡുകൾ വഴിയുള്ള പെൻഷൻ വിതരണത്തിനായി 110.86 കോടി രൂപയുമാണ് തുക വകയിരുത്തിയിട്ടുള്ളത്. ബാങ്ക് അക്കൗണ്ട് വഴി പെൻഷൻ ലഭിക്കുന്നവർക്ക് അക്കൗണ്ടുകളിലേക്കും മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി നേരിട്ട് വീടുകളിലും തുക എത്തിച്ചുനൽകും.



വളരെ പുതിയ വളരെ പഴയ