തിരുവനന്തപുരം: സെപ്റ്റംബർ മാസത്തെ സൗജന്യ റേഷൻ വിഹിതങ്ങളുടെ വിതരണം ബുധനാഴ്ച (30/09/2026) അവസാനിക്കും. കാർഡ് ഉടമകൾ സെപ്റ്റംബർ മാസത്തെ അർഹമായ റേഷൻ വിഹിതം തടസ്സങ്ങളില്ലാതെ ഇന്ന് തന്നെ കൈപ്പറ്റണമെന്ന് പൊതുവിതരണ വകുപ്പ് അറിയിച്ചു.
അതേസമയം, ഒക്ടോബർ ഒന്നിനും രണ്ടിനും റേഷൻ കടകൾക്ക് തുടർച്ചയായ അവധിയായിരിക്കും. വ്യാഴാഴ്ച മാസാവസാനത്തെ കണക്കെടുപ്പ് പ്രമാണിച്ചും, വെള്ളിയാഴ്ച ഗാന്ധിജയന്തി പ്രമാണിച്ചുമാണ് റേഷൻ കടകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
