Zygo-Ad

ക്ലിഫ് ഹൗസ് ഫീഡറിൽ പവർകട്ടിലെന്ന വാർത്ത ചർച്ചയാകുന്നു; മന്ത്രി മന്ദിരങ്ങളിലെ നിയന്ത്രണത്തിനെതിരെ പ്രതിഷേധം ശക്തം


തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയും പവർകട്ടും തുടരുമ്പോഴും മുഖ്യമന്ത്രി വി.ഡി. സതീശനും വൈദ്യുതി മന്ത്രി സണ്ണി ജോസഫും താമസിക്കുന്ന ക്ലിഫ് ഹൗസ് വളപ്പിൽ വൈദ്യുതി തടസ്സമില്ലെന്ന വാർത്ത വിവാദമാകുന്നു. വി.ഐ.പി പ്രദേശങ്ങളിലെ ഫീഡറുകൾ ഓഫാക്കാത്തതിനാൽ ക്ലിഫ് ഹൗസിന് സമീപമുള്ള ഏതാനും കുടുംബങ്ങൾക്കും പവർകട്ടിൽ നിന്ന് ഇളവ് ലഭിക്കുന്നുണ്ട്.

സാധാരണക്കാർക്ക് മുന്നറിയിപ്പില്ലാതെ പവർകട്ട് ഏർപ്പെടുത്തുമ്പോൾ ക്ലിഫ് ഹൗസിലേക്ക് മാത്രമായി പ്രത്യേക ലൈൻ നൽകി വൈദ്യുതി തടസ്സം ഒഴിവാക്കുന്നതിനെതിരെ വിമർശനം ശക്തമായിട്ടുണ്ട്. നന്ദൻകോട് ഭാഗത്തെ മറ്റു വീടുകളിൽ വൈദ്യുതി മുടങ്ങിയപ്പോഴും വി.ഐ.പി ഫീഡറുകളിൽ നിയന്ത്രണമുണ്ടായിരുന്നില്ല.

മറ്റു മന്ത്രി മന്ദിരങ്ങളിൽ പവർകട്ട് ഏർപ്പെടുത്തുന്നുണ്ടെങ്കിലും ഇൻവെർട്ടർ സംവിധാനം ഉപയോഗിക്കുന്നതിനാൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നില്ല. തടസ്സമില്ലാത്ത വൈദ്യുതി വിതരണം ക്ലിഫ് ഹൗസിൽ മാത്രം പരിമിതപ്പെടുത്തുന്ന രീതിയിലേക്ക് മാറ്റാൻ നീക്കം നടക്കുന്നുണ്ടെങ്കിലും പൊതുജനങ്ങളോടുള്ള ഈ വിവേചനത്തിനെതിരെ സോഷ്യൽ മീഡിയയിലും പ്രതിഷേധം ഉയരുന്നുണ്ട്.



വളരെ പുതിയ വളരെ പഴയ