തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പരീക്ഷാ ഭവനിൽ സമർപ്പിച്ചിട്ടുള്ള അപേക്ഷകളുടെ നിലവിലെ പുരോഗതിയും വിവരങ്ങളും അന്വേഷിക്കുന്നതിനായി പുതിയ മൊബൈൽ ഫോൺ നമ്പറുകൾ നിലവിൽ വന്നു. 91889 46114, 91889 46115 എന്നീ ഫോൺ നമ്പറുകളിലാണ് വിവരങ്ങൾ ലഭ്യമാകുക.
പരീക്ഷാ ഭവനിലെ ലാൻഡ് ലൈൻ നമ്പറുകളിലേക്ക് വിളിക്കുമ്പോൾ സർവീസ് ലഭ്യമാകുന്നില്ലെന്ന പൊതുജനങ്ങളുടെ നിരന്തര പരാതിയെ തുടർന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ മൊബൈൽ ഫോൺ സൗകര്യം ഏർപ്പെടുത്തിയത്. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാൻ ഈ തീരുമാനം ഉപകരിക്കും.
